ആത്മഹത്യക്ക് തൊട്ടുമുമ്പ് റിനാസ് ഫോണ്‍ വാങ്ങിക്കൊണ്ടുപോയി; പരിശോധിക്കാന്‍ പൊലീസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം: പ്രതി റിമാന്‍ഡില്‍

ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ആത്മഹത്യക്ക് തൊട്ടുമുമ്പ് റിനാസ് ഫോണ്‍ വാങ്ങിക്കൊണ്ടുപോയി; പരിശോധിക്കാന്‍ പൊലീസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം: പ്രതി റിമാന്‍ഡില്‍


മുക്കം: ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു.

ഐ.പി.സി 306 ( ആത്ഹമത്യ പ്രേരണ), 366 (തട്ടിക്കൊണ്ട് പോകല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടി ആന്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് റിനാസ് വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ വാങ്ങിക്കൊണ്ട് പോയിരുന്നു. ഈ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെയും റിനാസിന്റെയും ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പൊലീസ് സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ ഡയറി മുക്കം പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.   പെണ്‍കുട്ടി മരിച്ച അന്നും റിയാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി സഹപാഠികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മരിക്കുന്നതിന് തലേന്ന് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും ഉച്ചയോടെ പുറത്തുപോയിരുന്നതായി സഹപാഠികള്‍ വ്യക്തമാക്കി. മുക്കത്ത് പോകുന്നു എന്നാണ് പറഞ്ഞത്. അന്ന് പെണ്‍കുട്ടി ബാഗില്‍ കളര്‍ ഡ്രസും കൊണ്ടുവന്നിരുന്നു. ഇനി യുവാവുമായി യാതൊരു ബന്ധവുമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. യുവാവിന്റെ വീട്ടുകാര്‍ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. മതം മാറുന്നതിന് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് അറിയുന്നത്.

മതം മാറുന്നതിനെപ്പറ്റി പെണ്‍കുട്ടി പറഞ്ഞിരുന്നതായും സഹപാഠി വ്യക്തമാക്കി. യുവാവുമായുള്ള ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണം. യുവാവ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും സഹപാഠികള്‍ സംശയം ഉന്നയിച്ചു. ശരിക്കും മരണം എത്ര രസകരമാണ്' എന്ന അനുപ്രിയയുടെ കുറിപ്പ് നോട്ടുബുക്കില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടിയുടെ ചിന്തകളും ഈ കുറിപ്പിലുണ്ടായിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com