കോടതിക്കെതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ എനിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കുന്നത് വര്‍ധിച്ചുവരുന്നു: വിഡിയോയുമായി ജി സുധാകരന്‍

കോടതിക്ക് എതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍
കോടതിക്കെതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ എനിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കുന്നത് വര്‍ധിച്ചുവരുന്നു: വിഡിയോയുമായി ജി സുധാകരന്‍

തിരുവനന്തപുരം: കോടതിക്ക് എതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. തന്റെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. 

'ചില മാധ്യമങ്ങള്‍ എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് കുറച്ച് കാലമായി വര്‍ധിച്ച് വരികയാണ്. ഇന്ന് ചില മാധ്യമങ്ങളില്‍ ഞാന്‍ കോടതിക്കെതിരെ പറഞ്ഞു എന്നതരത്തില്‍ എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. ഞാന്‍ കോടതിക്കെതിരെ തെറ്റായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല'- മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോയും സുധാകരന്‍ കൂടെച്ചേര്‍ത്തിട്ടുണ്ട്.

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. 

കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന ചോദിച്ച മന്ത്രി ജീവനക്കാരും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു. അപ്പോള്‍ കാര്യങ്ങള്‍ പൊതുവില്‍ പറയരുതെന്നും മൂക്കത്ത് വിരല്‍വെച്ചിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com