തത്സമയം മോഷണം കടയുടമ കണ്ടു; കള്ളന്‍ പണം കവര്‍ന്നു, 'ലഡു തിന്നു'; അറസ്റ്റ്

തത്സമയം ഇതു കടയുടമ കാണുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു
തത്സമയം മോഷണം കടയുടമ കണ്ടു; കള്ളന്‍ പണം കവര്‍ന്നു, 'ലഡു തിന്നു'; അറസ്റ്റ്

കൊച്ചി: വൈറ്റിലയില്‍ പൊന്നുരുന്നി സ്വദേശിയുടെ ബേക്കറി കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. കൊല്ലം പത്താനാപുരം പുന്നല സ്വദേശി പപ്പു മകന്‍ സുധാകരനാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഒരു മണിക്കാണ് സംഭവം നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് കമ്പികൊണ്ട് തിക്കി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. തുടര്‍ന്ന് മേശയില്‍ ഉണ്ടായിരുന്ന പണവും ബേക്കറിയിലെ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.

തത്സമയം ഇതു കടയുടമ കാണുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിന്തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.ഇരുപതോളം മോഷണക്കേസില്‍ പ്രതിയാണ് സുധാകരന്‍. പെരുമ്പാവൂര്‍ പൊലീസിന്റെ കേസില്‍ നവംബര്‍ 27നാണ് ആറുമാസത്തെ തടവന് ശേഷം പ്രതി പുറത്തിറങ്ങിയത്.

വര്‍ഷങ്ങള്‍ ജയില്‍വാസം അനുഭവിച്ച പ്രതി ആലപ്പുഴ സൗത്ത്, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തൃശൂര്‍, കോഴിക്കോട് തുടങ്ങി സ്‌റ്റേഷനുകളിലെ മോഷണ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കടവന്ത്ര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റെ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com