പതിനെട്ടാംപടിയിലെ പൊലീസുകാര്‍ക്ക് ഹോര്‍ലിക്‌സും ബിസ്‌കറ്റും; ഊര്‍ജം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്‌

നാല് മണിക്കൂറാണ് ഓരോ ഗ്രൂപ്പിനും പതിനെട്ടാംപടിയിലെ ഡ്യൂട്ടി. നാല് മണിക്കൂറിന് ശേഷം 20 പേരുടെ മറ്റൊരു സംഘം ഡ്യൂട്ടി ഏറ്റെടുക്കും
പതിനെട്ടാംപടിയിലെ പൊലീസുകാര്‍ക്ക് ഹോര്‍ലിക്‌സും ബിസ്‌കറ്റും; ഊര്‍ജം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്‌

ശബരിമല: പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന് പൊലീസുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പൊലീസുകാര്‍ക്ക് ഹോര്‍ലിക്‌സും, ബിസ്‌കറ്റും പഴവുമെല്ലാം നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. 

പതിനെട്ടാംപടിയിലെ ജോലിയാണ് സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് പതിനെട്ടാംപടിയിലെ പൊലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ എന്തെങ്കിലും നല്‍കണം എന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ നിര്‍ദേശിച്ചത്. പൊലീസ് മെസിലേക്ക് ഹോര്‍ലിക്‌സും, ബിസ്‌കറ്റും ദേവസ്വം ബോര്‍ഡ് കൈമാറും. 

ഒരു മിനിറ്റില്‍ 90 പേര്‍ പതിനെട്ടാംപടി കയറി മാറണം. ഇല്ലെങ്കില്‍ തിരക്ക് വലുതാവും. ഒരുസമയം 10 പൊലീസുകാര്‍ വീതമാണ് പതിനെട്ടാംപടിയില്‍ നില്‍ക്കുക. തുടര്‍ച്ചയായി 20 മിനിറ്റില്‍ അധികം ഇവിടെ പൊലീസുകാര്‍ക്ക് ജോലി ചെയ്യാനാവില്ല. 20 മിനിറ്റ് കൂടുംതോറും പൊലീസുകാര്‍ മാറി വരും. നാല് മണിക്കൂറാണ് ഓരോ ഗ്രൂപ്പിനും പതിനെട്ടാംപടിയിലെ ഡ്യൂട്ടി. നാല് മണിക്കൂറിന് ശേഷം 20 പേരുടെ മറ്റൊരു സംഘം ഡ്യൂട്ടി ഏറ്റെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com