പ്രതിഷേധക്കാര്‍ക്ക് രാജ്ഭവനിലേക്ക് സ്വാഗതം : ഗവര്‍ണര്‍

സംഘടനകള്‍ക്ക് വിയോജിപ്പുകള്‍ അറിയിക്കാം. രാജ്ഭവന്റെ വാതിലുകള്‍ തുറന്ന് കിടക്കും
പ്രതിഷേധക്കാര്‍ക്ക് രാജ്ഭവനിലേക്ക് സ്വാഗതം : ഗവര്‍ണര്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യ രീതിയില്‍ വിയോജിക്കാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. സമാധാനപരമായി സമരം നടത്താം. എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ല. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംഘടനകള്‍ക്ക് വിയോജിപ്പുകള്‍ അറിയിക്കാം. രാജ്ഭവന്റെ വാതിലുകള്‍ തുറന്ന് കിടക്കും. പ്രതിഷേധക്കാര്‍ക്ക് രാജ്ഭവനിലേക്ക് സ്വാഗതം. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് പോയാല്‍ സാമാന്യ ജനങ്ങളെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അക്രമമുണ്ടായാല്‍ നിയന്ത്രിക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മണിപ്പൂര്‍ ഗവര്‍ണറെ തടഞ്ഞത് ശരിയായില്ല. രാജ്ഭവനില്‍ താനുണ്ട്. പ്രതിഷേധക്കാര്‍ക്ക് തന്റെ അടുത്തേക്ക് വരാം. മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണറെ തടഞ്ഞത് ശരിയായില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com