lulu
lulu

മതവിദ്വേഷ കമന്റ്; മലയാളി ജീവനക്കാരെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പൗരത്വ ഭേദഗതി നിയവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു കീഴെയാണ് ഉണ്ണികൃഷ്ണന്‍ അപകീര്‍ത്തികരമായ കമന്റ് പോസ്റ്റ് ചെയ്തത്

ഷാര്‍ജ:  പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തില്‍ മത വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഷാര്‍ജയിലെ മൈസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പനയമ്പള്ളിയെ ആണു ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നു ലുലു അധികൃതര്‍ അറിയിച്ചു. പുരുഷന്മാരുടെ സെക്ഷനില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

സമൂഹ മാധ്യമത്തില്‍ ഉണ്ണി പുതിയേടത്ത് എന്ന പേരുള്ള അക്കൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്. അപകീര്‍ത്തി പരമായ കമന്റാണ് ഇദ്ദേഹത്തിന്റേതെന്നും ഇത്തരം പെരുമാറ്റങ്ങള്‍  ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ലുലു അധികൃതര്‍ വ്യക്തമാക്കി.

പൗരത്വനിയമ ഭേദഗതിയുമായി  ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു കീഴെയാണ് ഉണ്ണികൃഷ്ണന്‍ അപകീര്‍ത്തികരമായ കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

താങ്കളെ ജോലിയില്‍ നിന്നും നീക്കം ചെയ്യാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും മറ്റു നടപടികള്‍ക്ക് എച്ച്ആര്‍ വിഭാഗവുമായി ബന്ധപ്പെടാനുമാണ് ലുലു ഉണ്ണികൃഷ്ണനെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com