സുപ്രീം കോടതിയില്‍ വിശ്വാസമില്ലാതായി; കയ്യും കെട്ടി നോക്കി നില്‍ക്കുന്നു; ''ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം മാത്രം'; കെമാല്‍ പാഷ

ഭാവിയില്‍ പൗരത്വം തെളിയിക്കാന്‍ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരുമെന്ന് കെമാല്‍ പാഷ 
സുപ്രീം കോടതിയില്‍ വിശ്വാസമില്ലാതായി; കയ്യും കെട്ടി നോക്കി നില്‍ക്കുന്നു; ''ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം മാത്രം'; കെമാല്‍ പാഷ

കൊച്ചി:  രാജ്യം കത്തുമ്പോള്‍ സുപ്രീം കോടതി കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്നു ജസ്റ്റിസ് ബി കെമാല്‍ പാഷ. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ (എന്‍ആര്‍സി) 'ജനിച്ച നാട്ടില്‍ അന്യരോ?' എന്ന പേരില്‍ നെട്ടൂര്‍ മഹല്ല് മുസ്‌ലിം ജമാഅത്ത്, കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിക്കു ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
സുപ്രീംകോടതിയില്‍ വിശ്വാസമില്ലാതായി. ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്കും മോദിക്കും വര്‍ഗീയ ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ഭരണഘടന വായിച്ചു മനസ്സിലാക്കാന്‍ പോലും ബോധമില്ലാത്തവരാണു ബില്‍ ഉണ്ടാക്കുന്നത്. ഭാവിയില്‍ പൗരത്വം തെളിയിക്കാന്‍ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com