പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; പീഡനത്തിനിരയാക്കിയത് ഉറങ്ങുമ്പോഴും കുളിപ്പിക്കുമ്പോഴും

കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച് രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഏറ്റുമാനൂരാണ് സംഭവം. 

ഈ വര്‍ഷം ഏപ്രില്‍ മുതലാണ് മകളെ ഇയാള്‍ പീഠനത്തിന് ഇരയാക്കിയത്. ഉറങ്ങുമ്പോഴും, കുളിപ്പിക്കുമ്പോഴുമായിരുന്നു പീഡനം. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com