പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഒന്നിച്ച് ചെറുക്കുമെന്ന് കെ. മുരളീധരന്‍

കേരളത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ് സമരം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി
പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഒന്നിച്ച് ചെറുക്കുമെന്ന് കെ. മുരളീധരന്‍

പാലക്കാട്: പൗരത്വ ഭേദഗതി നിയമം നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കില്‍  ഒന്നിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ് സമരം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്ത് നിലവില്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറല്ല. ദേശീയ തലത്തില്‍ ഇടതു പക്ഷത്തോട് ചേര്‍ന്ന് സമരം തുടരുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഎപിഎ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമം നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയുന്നത് ഭരണഘടന ലംഘനം ആണെന്നാണ് ബിജെപിയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com