ബാലെ കലാകാരന്‍ ഇടപ്പള്ളി അശോക് രാജ് അന്തരിച്ചു

ബാലെ കലാകാരന്‍ ഇടപ്പള്ളി അശോക് രാജ് അന്തരിച്ചു
ബാലെ കലാകാരന്‍ ഇടപ്പള്ളി അശോക് രാജ് അന്തരിച്ചു

കൊച്ചി: ബാലെ എന്ന നൃത്ത സംഗീതനാടക രൂപത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരന്‍ ഇടപ്പള്ളി അശോക് രാജ് അന്തരിച്ചു. 81 വയസായിരുന്നു. ഇടപ്പള്ളിയിലെ വസതിയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു മരണം. 

പതിനയ്യായിരത്തിലേറെ വേദികളില്‍ നൃത്തനാടകങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അശോക് രാജ് കേരളത്തില്‍ ബാലെയെ ജനകീയമാക്കിയതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ്. ഹംസധ്വനി ബാലെ സംഘത്തിന്റെയും ഡാന്‍സ് അക്കാദമിയുടെയും സ്ഥാപകനാണ്. ശിവതാണ്ഡവ വേഷങ്ങളില്‍ അത്യുജ്ജ്വല പ്രകടനം കാഴ്ചവെച്ചിട്ടുള്ള അശോക് രാജ് നാടകങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു. 

കേരളത്തിനു പുറമേ അമേരിക്കയിലും ഗള്‍ഫിലുമൊക്കെ അശോക് രാജ് ബാലെ അവതരിപ്പിച്ചിട്ടുണ്ട്. ശ്രേഷ്ഠ ഗുരുപൂജ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 

ഭാര്യ: എം.എന്‍. ശുഭ (റിട്ട. വില്ലേജ് ഓഫീസര്‍), മക്കള്‍: ഡോ. കല (യു.എസ്.), മീര (പ്രിന്‍സിപ്പല്‍, കാല്‍ക്ക നഴ്‌സിങ് കോളേജ്), മരുമക്കള്‍: ഡോ. കെ.പി. ഷാഹി (യു.എസ്.), കെ.പി. ഷാനി (കൊല്ലം). ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കു 12ന് എളമക്കര ശ്മശാനത്തില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com