തിരുവനന്തപുരത്ത് യെദിയൂരപ്പയെ കരിങ്കൊടി കാണിച്ചു; കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെ​ദിയൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് യെദിയൂരപ്പയെ കരിങ്കൊടി കാണിച്ചു; കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെ​ദിയൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്‍തത്. 

യെ​ദിയൂരപ്പ വരുന്നതിന് മുമ്പ് ഹൈസിന്ദ് ഹോട്ടല്‍ മുതല്‍ തമ്പാനൂര്‍ വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍വച്ച് രണ്ട് കെഎസ്‍യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്‍ത് നീക്കി. 

പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായാണ് ബി എസ് യെ​ദിയൂരപ്പ തിരുവനന്തപുരത്തെത്തിയത്. നാളെ കണ്ണൂർ രാജരാജേശ്വരി ക്ഷേത്രവും യെ​ദിയൂരപ്പ സന്ദർശിക്കും.  

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെയുളള പ്രക്ഷോഭത്തിന്റെ  പശ്ചാത്തലത്തിലാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം മം​ഗലാപുരത്ത് വച്ച് മലയാളി മാധ്യമപ്രവർത്തകരെ തടഞ്ഞത് ഉൾപ്പെടെയുളള സംഭവവികാസങ്ങളിൽ പ്രതിഷേധം പുകയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com