കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

കര്‍ഷര്‍ക്ക് അടിയന്തര ആശ്വാസമെന്ന നിലയിലാണ് രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളിയത്. എന്നാല്‍ സംസ്ഥാനത്തെ കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി
കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സംസ്ഥാനത്തെ കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം രണ്ട് ലക്ഷം വരെയുള്ള കര്‍ഷകരുടെ വായ്പ മഹാരാഷ്ട്ര സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. 2015 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള വായ്പകളാണ് എഴുതിതള്ളിയത്. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം

2019 സപ്തംബര്‍ 30 വരെയുള്ള പുനസംഘടിപ്പിച്ച ഹ്രസ്വകാല വായ്പകളുടെ കുടിശ്ശികയും എഴുതിതള്ളും. കര്‍ഷര്‍ക്ക് അടിയന്തര ആശ്വാസമെന്ന നിലയിലാണ് രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളിയത്. എന്നാല്‍ സംസ്ഥാനത്തെ കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി

വസന്തദയിലെ ഷുഗര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ശരദ് പവാറും സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com