കേരളത്തിൽ എൽജിഎസ് വിജ്ഞാപനം വരുന്നൂ ; ബിരുദധാരികൾക്ക് വിലക്ക്

ഈ മാസം അവസാനത്തോടെ   187 വിജ്ഞാപനങ്ങൾ കൂടി പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുകയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ
കേരളത്തിൽ എൽജിഎസ് വിജ്ഞാപനം വരുന്നൂ ; ബിരുദധാരികൾക്ക് വിലക്ക്

തിരുവനന്തപുരം : ഈ മാസം അവസാനത്തോടെ   187 വിജ്ഞാപനങ്ങൾ കൂടി പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുകയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. 73 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ ഡിസംബര്‍ 9 ന് പിഎസ്‌സി തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് 114 വിജ്ഞാപനങ്ങൾകൂടി പ്രസിദ്ധീകരിക്കാൻ 16 ന് ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്.

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (LGS), ഹൈസ്കൂൾ ടീച്ചർ, എൽപി/യുപി സ്കൂൾ ടീച്ചർ, ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ തമിഴ് (ജൂനിയർ), റഷ്യൻ (ജൂനിയർ), സൈക്കോളജി (ജൂനിയർ), ഇസ്ലാമിക് ഹിസ്റ്ററി (സീനിയർ), ഹിസ്റ്ററി (സീനിയർ), ഫിലോസഫി (സീനിയർ), ജേണലിസം (സീനിയർ), ഗാന്ധിയൻ സ്റ്റഡീസ് (സീനിയർ), സോഷ്യൽ വർക്ക് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), ഫു‍ഡ് സേഫ്റ്റി ഓഫിസർ, എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ജയിലർ, ഡ്രോയിങ് ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഫാർമസിസ്റ്റ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, നഴ്സ് ഗ്രേഡ് 2 (ആയുർവേദം), സിവിൽ എക്സൈസ് ഓഫിസർ, പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) എന്നിവ ഉൾപ്പെടെയാണ് വിജ്ഞാപനം വരുന്നത്.

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. എന്നാൽ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല. കഴിഞ്ഞ തവണത്തെ വിജ്ഞാപനം മുതലാണ് ലാസ്റ്റ് ​ഗ്രേഡിലേക്ക് ബിരുദധാരികളെ  വിലക്കിയത്. പ്രായപരിധി 18–36 വയസ്സ്. ഈ തസ്തികയ്ക്ക് 30–06–2018 ൽ വന്ന റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലുണ്ട്. 14 ജില്ലകളിലുമായി 2997 പേർക്കാണ് ഈ ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി  29–06–2021 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസമായിരിക്കും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com