മുസ്ലിം വേഷത്തില്‍ 'മാപ്പിളപ്പാട്ടാ'യി കരോള്‍ ഗാനം, സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; വേറിട്ട പ്രതിഷേധം

മുസ്ലിം വേഷത്തില്‍ 'മാപ്പിളപ്പാട്ടാ'യി കരോള്‍ ഗാനം, സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; വേറിട്ട പ്രതിഷേധം
മുസ്ലിം വേഷത്തില്‍ 'മാപ്പിളപ്പാട്ടാ'യി കരോള്‍ ഗാനം, സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; വേറിട്ട പ്രതിഷേധം

പത്തനംതിട്ട: മുസ്ലിം വേഷം ധരിച്ച് മാപ്പിളപ്പാട്ടിന്റെ രീതിയില്‍ കരോള്‍ ഗാനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നതിനിടെ, കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലെ ഗാനശുശ്രൂഷയാണ് വേറിട്ട രീതിയില്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്. യുവജനസഖ്യത്തിന്റെ കരോള്‍ ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റ് ആയിരിക്കുകയാണ്.

മുസ്ലീം ജനവിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുവജനസഖ്യം ഗാനം ആലപിക്കാന്‍ മുസ്ലീം വേഷത്തിലെത്തിയത്. സിഎഎയും എന്‍ആര്‍സിയും തള്ളുക എന്ന കമന്റുകളോടെ നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിലരെല്ലാം വേഷം കണ്ട് തിരിച്ചറിയാമോ എന്ന കമന്റും ചേര്‍ത്തിരിക്കുന്നു. 

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പ്രതിഷേധ മാര്‍ച്ചും നടന്നു. നിരവധി ചലചിത്രതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com