'ലാലേട്ടന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്'

കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം
'ലാലേട്ടന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്'

കൊച്ചി : പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. സിനിമാതാരങ്ങള്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ രംഗത്തുവന്നിരുന്നു. അതിന് ശക്തമായ മറുപടിയുമായി നടി റിമ കല്ലിങ്കലും  ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബുവും രംഗത്തുവന്നിരുന്നു.

മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമക്കാര്‍ ഇന്‍കംടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്നാണ് സന്ദീപ് കുറിച്ചത്. നടിമാരെ ലക്ഷ്യമാക്കിയിട്ടായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ്. നവ സിനിമക്കാന്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറുണ്ടെന്നും, ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവ പിന്നാലെ എത്തുമ്പോള്‍ രാഷ്ട്രീയ പ്രതികാരം എന്ന് നിലവിളിക്കരുതെന്നും സന്ദീപ് കുറിച്ചു.

ഇതിന് മറുപടിയായി നടി ഫിലോമിനയുടെ പ്രശ്‌സ്തമായ ഡയലോഗ് ആരാടാ നാറി നീ എന്നതിന്റെ ഇല്ലസ്‌ട്രേഷനാണ് റിമ പോസ്റ്റ് ചെയ്തത്. മണ്ടന്മാരായ ആളുകളെ പ്രശ്‌സ്തരാക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പും താരം ഇതിനൊപ്പം ചേര്‍ത്തിരുന്നു. റിമയുടെ ഈ പോസ്റ്റിനാണ് സന്ദീപ് വാര്യര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം. എന്നായിരുന്നു ആദ്യ പോസ്റ്റ്. തൊട്ടുപിന്നാലെ, ലാലേട്ടന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ് എന്ന പോസ്റ്റ് കൂടി സന്ദീപ് വാര്യര്‍ പോസ്റ്റ് ചെയ്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com