ഗവര്‍ണര്‍ എന്നുപറയുന്നതേ ഇപ്പോള്‍ പേടിയാണ്: പിഎസ് ശ്രീധരന്‍പിള്ള

പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശാസ്ത്ര കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള
ഗവര്‍ണര്‍ എന്നുപറയുന്നതേ ഇപ്പോള്‍ പേടിയാണ്: പിഎസ് ശ്രീധരന്‍പിള്ള


ഐസ്‌വാള്‍: പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശാസ്ത്ര കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് എതിരെ പ്രതികരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

'ഗവര്‍ണര്‍ എന്നുപറഞ്ഞാലേ ഇപ്പോള്‍ പേടിയാണ്. എനിക്കെതിരെ കരിങ്കൊടി വരുന്നെങ്കില്‍ വരട്ടേ'യെന്നും അദ്ദേഹം പറഞ്ഞു. 98ശതമാനം ന്യൂനപക്ഷങ്ങളുള്ള മിസോറമിലെ ജനപ്രതിനിധി ബില്ലിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ഇക്കാര്യം മനസ്സിലാക്കി കേരളത്തിലുള്ളവരുടെ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചരിത്ര കോണ്‍ഗ്രസില്‍ ഇര്‍ഫാന്‍ ഹബീബ് ബലമായി തന്നെ തടയാന്‍ ശ്രമിച്ചെന്നും ഇതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളോട് വേദിയിലുള്ളവര്‍ക്ക് അസഹിഷ്ണുതയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധ സ്വരമുയര്‍ത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com