മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചു; അയല്‍വാസിയായ 51കാരന്‍ അറസ്റ്റില്‍

പീഡന വിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ 51കാരന്‍ അറസ്റ്റില്‍. വടക്കാഞ്ചേരി  വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള കുട്ടിയാണ് ഇതിക്രമത്തിന് ഇരയായത്. പീഡന വിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊക്‌സോ വകുപ് ചുമത്തിയാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com