മിക്‌സിക്കുള്ളിലും സ്പീക്കറിനുള്ളിലും ഒളിപ്പിച്ചത് മൂന്ന് കിലോ സ്വര്‍ണം; രണ്ട് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2019 04:37 PM  |  

Last Updated: 28th December 2019 04:37 PM  |   A+A-   |  

100281353-gold_bars_piles_gettyP

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍. മിക്‌സിയുടെയും സ്പീക്കറിന്റെയും അകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. 

മിക്‌സിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.350 കിലോഗ്രാം സ്വര്‍ണം കസ്റ്റംസാണ് കണ്ടെത്തിയത്. മിക്‌സിക്കകത്ത് വൈന്റിങ്ങിന്റെ രൂപത്തിലായിരുന്നു സ്വര്‍ണം. കൊടുവള്ളി സ്വദേശി ഷാഹുല്‍ മന്‍സൂറാണ് പിടിയിലായത്. സൗദിയില്‍ നിന്ന് എത്തിഹാദ് വിമാനത്തില്‍ അബുദാബി വഴി കരിപ്പൂരിലെത്തിയതായിരുന്നു ഇയാള്‍.

സ്പീക്കറിനകത്ത് ഒളിപ്പിച്ച 650 ഗ്രാം സ്വര്‍ണവും മറ്റൊരു യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തു. പാലക്കാട് ചാലിശ്ശേരി സ്വദേശി കെ.കെ.അഷറഫാണ് സ്വര്‍ണം കടത്തിയത്. മസ്‌കറ്റില്‍ നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇയാളെത്തിയത്. ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.20 കോടി വില വരും.