പുതുവര്‍ഷത്തില്‍ പുലര്‍ച്ചെ ഒരു മണിവരെ കൊച്ചി മെട്രോ; ആറു ദിവസം പ്രത്യേക സര്‍വീസ്

ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ഒരു മണിവരെ സര്‍വീസുണ്ടാകും
പുതുവര്‍ഷത്തില്‍ പുലര്‍ച്ചെ ഒരു മണിവരെ കൊച്ചി മെട്രോ; ആറു ദിവസം പ്രത്യേക സര്‍വീസ്


കൊച്ചി; പുതുവര്‍ഷാരംഭം ആഘോഷമാക്കാന്‍ പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ. ആറ് ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടാനാണ് തീരുമാനം. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ഒരു മണിവരെ സര്‍വീസുണ്ടാകും.

ആലുവയില്‍ നിന്നും തൈക്കുടത്തുനിന്നും അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒരു മണിക്കായിരിക്കും. ജനുവരി രണ്ടിന് അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ്. കൂടാതെ ജനുവരി ഒന്ന്, നാല്, അഞ്ച് തിയതികളിലും സര്‍വീസ് സമയം നീട്ടും. ആ ദിവസങ്ങളില്‍ ആലുവയില്‍ നിന്ന് അവസാന ട്രെിന്‍ രാത്രി 11.10 നും തൈക്കുടത്തുനിന്ന് രാത്രി 11 നുമ സര്‍വീസ് ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com