യുവാവിന്റെ തലയിൽ വെടിയുണ്ട തുളഞ്ഞു കയറി; പുറത്തെടുത്തത് അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ 

തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി യുവാവിന്റെ തലയില്‍ തുളഞ്ഞു കയറിയ ഉണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
യുവാവിന്റെ തലയിൽ വെടിയുണ്ട തുളഞ്ഞു കയറി; പുറത്തെടുത്തത് അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ 

കൊച്ചി: തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി യുവാവിന്റെ തലയില്‍ തുളഞ്ഞു കയറിയ ഉണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ 30 കാരന്റെ തലയില്‍ തുളഞ്ഞു കയറിയ വെടിയുണ്ടയാണ് അമൃത ആശുപത്രിയില്‍ നടന്ന റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെ വിജയകരമായി നീക്കം ചെയ്തത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. പരശുരാമന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. മണിക്കൂറുകള്‍ നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഉണ്ട നീക്കം ചെയ്യാനായത്.

യുവാവിന്റെ സുഹൃത്തു കൂടിയായ പത്താം ക്ലാസ് വിദ്യാര്‍ഥി തമാശയായി എയര്‍ ഗണ്ണില്‍ തിരയില്ലെന്നു കരുതി, വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് വെടിയുണ്ട നീക്കം ചെയ്യാന്‍ യുവാവിനെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
തലയോട്ടിയുടെ ഇടതു ഭാഗത്ത്, തലച്ചോറിലെ പ്രധാന രക്തക്കുഴലിനോട് ചേര്‍ന്നാണ് വെടിയുണ്ട തറച്ചിരുന്നത്. ഓര്‍മ, ബുദ്ധിശക്തി, സംസാര ശേഷി എന്നിവ കൈകാര്യം ചെയ്യുന്നത് തലച്ചോറിന്റെ ഇടതു ഭാഗമായതിനാല്‍ തുറന്ന ശസ്ത്രക്രിയ ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുണ്ടായിരുന്നു. കൂടാതെ വെടിയുണ്ട ലോഹം ആയതിനാല്‍ എംആര്‍ഐ സ്‌കാന്‍ ചെയ്യുവാനും സാധിക്കുമായിരുന്നില്ല.  

തലയോട്ടിയില്‍ മൂന്ന് സെന്റി മീറ്റര്‍ വലിപ്പത്തില്‍ വിടവുണ്ടാക്കിയാണ് റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെ വെടിയുണ്ട നീക്കം ചെയ്തത്. പൂര്‍ണമായും ആരോഗ്യശേഷി വീണ്ടെടുത്ത യുവാവിന് ഇപ്പോള്‍ സംസാരിക്കുന്നതിനും മറ്റും ബുദ്ധിമുട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com