പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പിഞ്ചുകുട്ടികളെ ബന്ധു വീട്ടില്‍ ഉപേക്ഷിച്ച് യുവതി ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി ; പൊലീസിന്റെ 'വഴിവിട്ട' സഹായം ; നിലപാട് കടുപ്പിച്ച് കോടതി, ജയിലില്‍

യുവതിയേയും കാമുകനെയും രക്ഷിക്കാന്‍ ദുര്‍ബല വകുപ്പ് ചുമത്തിയ പൊലീസ് നടപടിയെ കോടതി അതീവ ഗൗരവമായാണ് വീക്ഷിച്ചത്

തിരുവനന്തപുരം : പിഞ്ചുകുട്ടികളെ ബന്ധുവിന്റെ കയ്യിലേല്‍പ്പിച്ച് സുഹൃത്തായ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ നിലപാട് കടുപ്പിച്ച് കോടതി. യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. വെള്ളനാട് വാളിയറ കുരിയോട്ടുകോണം ശംഭുനി വാസില്‍ ശരണ്യ(24)കാമുകന്‍ വെളിയന്നൂര്‍ ശ്രീപ്രഭ മന്ദിരത്തില്‍ ജയവര്‍ധനന്‍ നായര്‍(കിരണ്‍-27) എന്നിവരാണ് റിമാന്‍ഡിലായത്.

ഈ മാസം 27 നാണ് ശരണ്യ കോട്ടൂരുള്ള ബന്ധുവീട്ടിലെത്തി, നാലരയും രണ്ടരയും വയസുള്ള പെണ്‍മക്കളെ  ഇവിടെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം പോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കടന്ന കാര്യം പരിഗണിക്കാതെ ദുര്‍ബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

യുവതിയേയും കാമുകനെയും രക്ഷിക്കാന്‍ ദുര്‍ബല വകുപ്പ് ചുമത്തിയ പൊലീസ് നടപടിയെ കോടതി അതീവ ഗൗരവമായാണ് വീക്ഷിച്ചത്. ഇരുവരെയും രക്ഷിക്കാന്‍ വെറും മിസ്സിങ്ങ് കേസായാണ് നെയ്യാര്‍ ഡാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ കാര്യം ഗൗരവമായെടുത്ത കോടതി, എസ്.ഐ.യെ വിളിച്ച് വരുത്തി കോടതി വിവരങ്ങള്‍ ആരാഞ്ഞു.

കോടതി നിലപാട് കടുപ്പിച്ചതോടെ രണ്ടാമത് സ്‌റ്റേഷനിലെത്തി കേസ് ഫയലില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂടി ഉള്‍പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com