വൈദ്യുതി ബില്‍ 3000 കടന്നോ?; നാളെ മുതല്‍ കൗണ്ടറിലെടുക്കില്ല!

രണ്ടു മാസം കൂടുമ്പോള്‍ 3,000 രൂപയിലധികം വൈദ്യുതി ബില്‍ വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്  ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കി കെഎസ്ഇബി
വൈദ്യുതി ബില്‍ 3000 കടന്നോ?; നാളെ മുതല്‍ കൗണ്ടറിലെടുക്കില്ല!

കൊച്ചി: രണ്ടു മാസം കൂടുമ്പോള്‍ 3,000 രൂപയിലധികം വൈദ്യുതി ബില്‍ വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്  ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കി കെഎസ്ഇബി. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണിത്.

പ്രതിമാസം 1500 രൂപയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു രണ്ടു മാസത്തെ ബില്‍ തുക 3000 രൂപയിലധികം വരും. ഇവര്‍ക്കാണു ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കിയത്. ഗാര്‍ഹികേതര ഉപയോക്താക്കളില്‍ പ്രതിമാസം 2000 രൂപയ്ക്കു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ വിഭാഗത്തിലുള്ളവര്‍ക്കും 1500 രൂപയ്ക്കു മുകളിലെന്ന പരിധി ബാധകമാക്കി.അതേസമയം, മാര്‍ച്ച് വരെ ഉപാധികളോടെ കൗണ്ടറില്‍ പണം സ്വീകരിക്കും.

 wss.kseb.in എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കെഎസ്ഇബി മൊബൈല്‍ ആപ്പ്‌ ഉപയോഗിച്ച് ഓണ്‍ലൈനായി വൈദ്യുതി ചാര്‍ജ് അടയ്ക്കാം.
എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സിഎസ്ബി, സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഡയറക്ട് നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാവുന്നതാണ്.

2000 രൂപയില്‍ താഴെ തുക ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും അടയ്ക്കാം. പേയ്ടിഎം, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവ വഴിയും ബില്ലടയ്ക്കാനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കാനുള്ള പിഒഎസ് മെഷീനുകള്‍ എല്ലാ സെക്ഷന്‍ ഓഫിസുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com