അടൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കോയമ്പത്തൂര്‍ റയില്‍വെ ട്രാക്കില്‍

അ​ടൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ ഡി​ഗ്രി വിദ്യാർത്ഥികളെ കോയമ്പത്തൂ​രി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ ഡി​ഗ്രി വിദ്യാർത്ഥികളെ കോയമ്പത്തൂ​രി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടൂ​ർ മു​ന്നാ​ളം ഇ​ട​ക്കെ​ട്ടും വി​ള​വീ​ട്ടി​ൽ അ​മ​ൽ പി ​കു​മാ​ർ (19) അ​ടൂ​ർ അ​മ്മ​ക​ണ്ട​ക​ര ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ സു​ധീ​ഷ് ഭ​വ​നി​ൽ സ​തീ​ഷി​ന്‍റെ മ​ക​ൾ സൂ​ര്യ എ​സ് ​നാ​യ​ർ ( 18) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കോ​യമ്പത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ റ്റി​എ​ൻ ന​ഗ​റി​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ട വി​വ​രം സമീപ​വാ​സി​കൾ ​റെ​യി​ൽ​വേ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ൽ പ​ഠി​ക്കു​ന്ന അ​ടൂ​രി​ലെ സ്ഥാ​പ​ന​ത്തി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ണ്ടാ​യി​രു​ന്നു. കാ​ർ​ഡി​ന്‍റെ ചി​ത്രം റെ​യി​ൽ​വേ പോ​ലീ​സ് വാ​ട്ട്സ്ആ​പ്പി​ലൂ​ടെ അ​ടൂ​ർ പോ​ലീ​സി​നു കൈ​മാ​റി​യാ​ണ് മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സ് വ്യാ​ഴാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഒ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com