എന്‍ഡോസള്‍ഫാന്‍ ; സമരം അവസാനിപ്പിക്കില്ല, ഞായറാഴ്ച  ക്ലിഫ്ഹൗസിലേക്ക് സങ്കടയാത്രയെന്ന് സമരസമിതി

അര്‍ഹരായവരെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പട്ടികയില്‍ പെടുത്തുക, സുപ്രിം കോടതി വിധി നടപ്പിലാക്കുക, ദുരിത ബാധിതര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക, കടങ്ങള്‍ എഴുതിത്തള്ളുക
എന്‍ഡോസള്‍ഫാന്‍ ; സമരം അവസാനിപ്പിക്കില്ല, ഞായറാഴ്ച  ക്ലിഫ്ഹൗസിലേക്ക് സങ്കടയാത്രയെന്ന് സമരസമിതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന് എന്‍ഡോസള്‍ഫാന്‍ സമര സമിതി. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഞായറാഴ്ച
സങ്കടയാത്ര നടത്തുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. രാവിലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടന്ന ചര്‍ച്ച തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ സമിതി തീരുമാനിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടു കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കം മുപ്പതംഗസംഘമാണ് സമരം നടത്തുന്നത്. സാമൂഹിക പ്രവര്‍ത്തക ദയാബായിയും സംഘത്തിനൊപ്പമുണ്ട്.

അര്‍ഹരായവരെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പട്ടികയില്‍ പെടുത്തുക, സുപ്രിം കോടതി വിധി നടപ്പിലാക്കുക, ദുരിത ബാധിതര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, ട്രൈബ്യൂണല്‍ സ്ഥാപിക്കുക, പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം മുതല്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുട്ടികളുടെ അമ്മമാരടക്കം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. 

 2016ലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരുടെ ആദ്യത്തെ പട്ടിണിസമരം നടന്നത്. 9 ദിവസം സമരം നീണ്ടു നിന്നു. 2018 ജനുവരി 30ന് ഒറ്റദിവസത്തെ പട്ടിണിസമരം നടത്തി. പിന്നീട് ഡിസംബര്‍ 10ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തി. എന്നിട്ടും ആവശ്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ അധികൃതര്‍ തയാറാവാത്ത സാഹചര്യത്തിലാണ് വീണ്ടും സമരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com