കോഴിക്കോട് ഇരട്ട സ്‌ഫോടനം ; എട്ടാം പ്രതി യൂസഫ് പിടിയില്‍

സൗദിയില്‍ നിന്നുള്ള വിമാനത്തിലായിരുന്നു യൂസഫ് എത്തിയത്. എന്‍ഐഎ നേരത്തെ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. സ്‌ഫോടനം നടത്തിയ ശേഷം തളിപ്പറമ്പ് സ്വദേശിയായ ഇയാള്‍ മുഹമ്മദ് അസ്ഹറിനൊപ്പം
കോഴിക്കോട് ഇരട്ട സ്‌ഫോടനം ; എട്ടാം പ്രതി യൂസഫ് പിടിയില്‍

ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി ഡല്‍ഹിയില്‍ പിടിയില്‍. എട്ടാം പ്രതി പി പി യൂസഫാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് പൊലീസ് പിടിയിലായത്. സൗദിയില്‍ നിന്നുള്ള വിമാനത്തിലായിരുന്നു യൂസഫ് എത്തിയത്. എന്‍ഐഎ നേരത്തെ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. സൗദി പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന യൂസഫിനെ ഇന്ത്യയിലേക്ക് കയറ്റി അയച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. 

സ്‌ഫോടനം നടത്തിയ ശേഷം തളിപ്പറമ്പ് സ്വദേശിയായ ഇയാള്‍ മുഹമ്മദ് അസ്ഹറിനൊപ്പം സൗദിയിലേക്ക് കടന്നു. 13 വര്‍ഷമായി അസ്ഹറിനൊപ്പം  കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ജനുവരി 24 ന് അസ്ഹര്‍ പൊലീസ് പിടിയിലായിരുന്നു. 

2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമായി സ്‌ഫോടനം നടന്നത്. 20 മിനിട്ട് ഇടവേളയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം സംഭവിക്കുകയുമാണ് ഉണ്ടായത്. 2009 ല്‍ എന്‍ഐഎ കേസ് ഏറ്റെടുക്കുകയും മുഖ്യ സൂത്രധാരനായിരുന്ന തടിയന്റവിട നസീറിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com