ക്ലാസില്‍ കയറാന്‍ രക്ഷിതാവ് വരണം; അധ്യാപികയെ വിരട്ടാന്‍ ആത്മഹത്യാ ഭീഷണി; ആശങ്കയുടെ മുള്‍മുനയില്‍ അധ്യാപകരും സഹപാഠികളും

രക്ഷിതാവിനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്നു പറഞ്ഞ് അധ്യാപികയെ ഭീഷണിപ്പെടുത്താന്‍ വിദ്യാര്‍ത്ഥി ക്യാമ്പസിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി
ക്ലാസില്‍ കയറാന്‍ രക്ഷിതാവ് വരണം; അധ്യാപികയെ വിരട്ടാന്‍ ആത്മഹത്യാ ഭീഷണി; ആശങ്കയുടെ മുള്‍മുനയില്‍ അധ്യാപകരും സഹപാഠികളും

കൊച്ചി: രക്ഷിതാവിനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്നു പറഞ്ഞ് അധ്യാപികയെ ഭീഷണിപ്പെടുത്താന്‍ ചേലോട് ഗവ. പോളിടെക്‌നിക് കൊളേജിലെ വിദ്യാര്‍ത്ഥി ക്യാമ്പസിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അരമണിക്കൂറോളം ക്യാംപസിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും ഒടുവില്‍ അധ്യാപകരുടെയും സഹപാഠികളുടെയും അഭ്യര്‍ത്ഥന മാനിച്ച് വിദ്യാര്‍ത്ഥി താഴെയിറങ്ങി.

രാവിലെ പത്തരയോടെയാണ് വിദ്യാര്‍ത്ഥി മൂന്ന് നില ലൈബ്രറി ബ്ലോക്കിന്റെ മുകളില്‍ കയറിയത്. കോതമംഗലത്തുനിന്ന് അഗ്നിരക്ഷാ സേനയും പൊലീസും എത്തിയെങ്കിലും അതിനുള്ളില്‍ വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com