തട്ടുകടയില്‍ നിന്ന് ചായകുടിച്ച് തരൂര്‍; 'മേടത്തില്‍ തിരിയു'മെന്ന് സുരേന്ദ്രന്‍, ഏറ്റെടുത്ത് ട്രോളന്‍മാര്‍

തട്ടുകടയില്‍ നിന്ന് ചായകുടിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. 
തട്ടുകടയില്‍ നിന്ന് ചായകുടിച്ച് തരൂര്‍; 'മേടത്തില്‍ തിരിയു'മെന്ന് സുരേന്ദ്രന്‍, ഏറ്റെടുത്ത് ട്രോളന്‍മാര്‍


ട്ടുകടയില്‍ നിന്ന് ചായകുടിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. തെരഞ്ഞെടുപ്പായതോടെ തിരുവനന്തപുരത്ത് പറന്നിറങ്ങിയ തരൂര്‍, ജനങ്ങളെ പറ്റിക്കാന്‍ നമ്പറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനം. കടുകട്ടി വാക്കുകള്‍ ഉപയോഗിക്കുന്ന ശൈലി വിട്ട് 'നാടന്‍ ഇംഗ്ലീഷ്' ഉപയോഗിച്ചു എന്നാണ് ട്രോളന്‍മാരുടെ മറ്റൊരു കണ്ടെത്തല്‍. 

തരൂരിന്റെ ഫോട്ടോയ്ക്ക് എതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും രംഗത്തെത്തി. 'ചില ചിത്രങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതിന്റെ വിപരീതഫലമാണുണ്ടാക്കുകയെന്ന് പി. ആര്‍. ഏജന്‍സികള്‍ക്ക് മനസ്സിലാവുകയില്ല. ഈ ചായാചിത്രം തിരുവനന്തപുരത്തുകാരെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന് മേടത്തില്‍ തരൂരിന് തിരിയും'- എന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തരൂര്‍ ഇത്തവണയും തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നവരുടെ പട്ടികയില്‍ കെ സുരേന്ദ്രനും ഉണ്ട്  എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com