നവീകരിച്ച അമ്മത്തൊട്ടില്‍; കുട്ടിയുടെ ശാരീരിക അവസ്ഥവരെ അപ്പോള്‍ത്തന്നെ അറിയാം: നിയന്ത്രിക്കാന്‍ ആപ്ലിക്കേഷന്‍ 

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്ത് നവീകരിച്ച അമ്മത്തൊട്ടിലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
നവീകരിച്ച അമ്മത്തൊട്ടില്‍; കുട്ടിയുടെ ശാരീരിക അവസ്ഥവരെ അപ്പോള്‍ത്തന്നെ അറിയാം: നിയന്ത്രിക്കാന്‍ ആപ്ലിക്കേഷന്‍ 


തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്ത് നവീകരിച്ച അമ്മത്തൊട്ടിലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സാമൂഹികനീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 2002 നവംബര്‍ 14 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടില്‍ പുത്തന്‍ സാങ്കേതിക വിദ്യയോടെ പുനര്‍ നിര്‍മ്മിച്ചിരിക്കുകയാണ്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സെന്‍സര്‍, ഇന്റര്‍നെറ്റ് എന്നിവ മുഖേന പ്രത്യേക ആപ്പില്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തുടനീളമുള്ള അമ്മത്തൊട്ടിലുകള്‍ സദാസമയവും തലസ്ഥാനത്ത് നിന്ന് വീക്ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്- മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദമാക്കി. 

അമ്മത്തൊട്ടിലില്‍ കുട്ടികളെത്തുന്ന സമയത്തു തന്നെ ജില്ലാകളക്ടര്‍, സമിതി അധികൃതര്‍ എന്നിവര്‍ക്ക് സന്ദേശമെത്തും. തൊട്ടിലില്‍ വീഴുന്ന കുട്ടികളുടെ ശാരീരിക അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ വരെ ഈ ആപ്പിലുടെ അധികൃതര്‍ക്ക് സന്ദേശമായി ലഭിക്കും. കുട്ടിയെ തൊട്ടിലില്‍ കിടത്തുന്നവരുടെ കൈകള്‍ മാത്രം കാണത്തക്കവിധമാണ് നിരീക്ഷണക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ തൂക്കം ഉള്‍പ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തും.-അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com