ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ് ; മുഖ്യമന്ത്രിക്ക് പരാതി

ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല, ആചാരസംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല
ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ് ; മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, നുണപ്രചാരകരെ കരുതി ഇരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ. 'ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല, ആചാരസംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല' എന്ന് തന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുകയാണ്. തന്റെ ഫോട്ടോ സഹിതം വെച്ചാണ് പ്രചാരണം നടക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി.  

വിശ്വാസികളെ ഇടതുപക്ഷത്ത് നിന്നും അകറ്റുന്നതിനും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ കുപ്രചാരണം നടത്തുന്നത്. ആയതിനാല്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ സ്വരാജ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com