എഴുത്തുകാരുടെ തിരുമ്മൽ കണ്ട് മടുത്തിട്ടാണ് അവാർഡുകൾ വേണ്ടെന്ന് പറഞ്ഞത്; ടി പത്മനാഭൻ

ഏതെങ്കിലും തത്വ ചിന്തയുടെ അടിസ്ഥാനത്തിലല്ല താൻ ഒരു കാലത്തും കഥകളെഴുതിയതെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ
എഴുത്തുകാരുടെ തിരുമ്മൽ കണ്ട് മടുത്തിട്ടാണ് അവാർഡുകൾ വേണ്ടെന്ന് പറഞ്ഞത്; ടി പത്മനാഭൻ

തിരുവനന്തപുരം: ഏതെങ്കിലും തത്വ ചിന്തയുടെ അടിസ്ഥാനത്തിലല്ല താൻ ഒരു കാലത്തും കഥകളെഴുതിയതെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. തനിക്ക് തോന്നുന്ന പോലെയാണ് എഴുതുകയാണെന്നും തത്വ ശാസ്ത്രമനുസരിച്ച് കഥയെഴുതിയാൽ ശരിയാവുകയില്ലെന്നും അ​​ദ്ദേഹം പറഞ്ഞു. 

സമൂഹത്തിന്റെ കടപ്പാട് എന്ന പേരിൽ പ്രബന്ധമെഴുതിയാൽ കഥയാവില്ല. സാമൂഹിക പ്രശ്നങ്ങൾ കഥയിൽ സ്വാഭാവികമായി വരണം. സ്വന്തം പുസ്തകങ്ങൾക്ക് താൻ ഇന്നുവരെ ആരെക്കൊണ്ടും അവതാരിക എഴുതിച്ചിട്ടില്ല. മുഖവുരയും എഴുതിയിട്ടില്ല. താനങ്ങ് എഴുതുകയാണെന്നും ബാക്കി വായനക്കാരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

തൃശ്ശൂരിലെ ആ അക്കാദമിയുടെ അവാർഡാണ് താൻ ആദ്യമായി വേണ്ട എന്ന് പറഞ്ഞത്. എഴുത്തുകാരുടെ ശയന പ്രദക്ഷിണവും തിരുമ്മലും കണ്ട് മടുത്തിട്ടാണ് അവാർഡുകൾ വേണ്ടെന്ന് പറഞ്ഞത്. കഥയെ അം​ഗികരിക്കാത്തതും അവാർഡുകൾ നിരസിക്കാൻ കാരണമായി. കഥയ്ക്ക് പുരസ്കാരം കൊടുക്കണമെന്ന് വാദിച്ചത് ആ സാഹിത്യ രൂപത്തിന് വേണ്ടിയായിരുന്നു. വയലാർ രാമ വർമ്മയോടുള്ള ബഹുമാനം കൊണ്ടാണ് വയലാർ അവാർഡ് താൻ വാങ്ങിയതെന്നും ടി പത്മനാഭൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com