എസ്എഫ്ഐക്കാരില്‍ നിന്ന് മര്‍ദനമേറ്റ പൊലീസുകാരന് സസ്‌പെന്‍ഷന്‍ 

തലസ്ഥാനത്ത് എസ്എഫ്ഐക്കാരില്‍ നിന്ന് മര്‍ദനമേറ്റ പൊലീസുകാരന് സസ്‌പെന്‍ഷന്‍
എസ്എഫ്ഐക്കാരില്‍ നിന്ന് മര്‍ദനമേറ്റ പൊലീസുകാരന് സസ്‌പെന്‍ഷന്‍ 

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐക്കാരില്‍ നിന്ന് മര്‍ദനമേറ്റ പൊലീസുകാരന് സസ്‌പെന്‍ഷന്‍. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ശരത്തിനെതിരെയാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് അധികൃതരുടെ വിശദീകരണം.

ഡിസംബര്‍ 12നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്എപിയിലെ പൊലീസുകാരായ ശരത്, വിനയചന്ദ്രന്‍ എന്നിവരെ എസ്.എഫ്.ഐ.ക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. എസ്എഫ്‌ഐ നേതാക്കളുടെ ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. മര്‍ദനമേറ്റ പൊലീസുകാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേരെ പ്രതികളാക്കി കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തില്‍ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമായ നസീം ഉള്‍പ്പെടെ അഞ്ചുപേര്‍ പൊലീസില്‍ കീഴടങ്ങി.  ഒളിവിലാണ് എന്ന് പൊലീസ് വിശദീകരിക്കുന്ന സമയത്ത്, നസീം മന്ത്രിമാരായ എ കെ ബാലനും കെ ടി ജലീലും പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. 

നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ശരത് പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com