കുട്ടികളെ പ്രദര്‍ശിപ്പിച്ചുളള സമരരീതി ശരിയല്ല, എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ക്കെതിരെ മന്ത്രി ശൈലജ

സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും മന്ത്രി
കുട്ടികളെ പ്രദര്‍ശിപ്പിച്ചുളള സമരരീതി ശരിയല്ല, എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ക്കെതിരെ മന്ത്രി ശൈലജ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അമ്മമാരും കുട്ടികളും നടത്തുന്ന പട്ടിണി സമരത്തെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമരപന്തലില്‍ ഇരിക്കുന്ന കുട്ടികളില്‍ ആരെങ്കിലും സര്‍ക്കാരിന്റെ സഹായപദ്ധതിയില്‍ ഉള്‍പ്പെടാത്തവരാണെങ്കില്‍, അത് പരിശോധിച്ച് അവരെ ഉള്‍പ്പെടുത്തുമെന്ന് സമരനേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ഒന്നിനും തയ്യാറാകുന്നില്ല. കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നതിന്റെ പിന്നിലെ താത്പര്യം എന്താണ് എന്ന് അറിയില്ല. എത്ര ആലോചിച്ചിട്ടും തനിക്ക് ഇക്കാര്യം മനസിലാകുന്നില്ലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. 

കുട്ടികളെ പ്രദര്‍ശിപ്പിച്ചുളള സമരരീതി ശരിയല്ലെന്ന മന്ത്രി ശൈലജയുടെ പ്രതികരണത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക ദയാബായ് രംഗത്തുവന്നു. സമരം കുട്ടികളെ പ്രദര്‍ശിപ്പിക്കലല്ലെന്നും സമരം ശരിയാണോ എന്ന് മനസാക്ഷിയുണ്ടെങ്കില്‍ മന്ത്രി ചിന്തിക്കട്ടെയെന്നും ദയാബായ് പറഞ്ഞു. കുറ്റബോധം ഉളളതുകൊണ്ടാണ് മന്ത്രി ഈ രീതിയില്‍ പ്രതികരിച്ചത്. ഇങ്ങനെ കുറച്ചുപേര്‍ ജീവിക്കുന്നുണ്ടെന്ന് ലോകം അറിയട്ടെയെന്നും ദയാബായ് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ സമരം തുടരുംമുഴുവന്‍ ദുരിത ബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധിപ്രകാരം അനുവദിച്ച സഹായധനം എല്ലാവര്‍ക്കും നല്‍കുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരം നടത്തുന്നത്. കഴിഞ്ഞദിവസം പ്രശ്‌നപരിഹാരത്തിനായി ദയാബായിയുടെ നേതൃത്വത്തിലുളള എന്‍ഡോസാള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുമായി മന്ത്രിമാരായ കെ.കെ.ശൈലജയും ഇ. ചന്ദ്രശേഖരനും നടത്തിയ ചര്‍ച്ച വിജയിച്ചിരുന്നില്ല. തുടര്‍ന്ന് സമരം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com