കെവിൻ കൊലക്കേസ്; പ്രാഥമിക വാദം ഏഴ് മുതൽ

കെവിൻ ദുരഭിമാനക്കൊലക്കേസിന്റെ പ്രാഥമിക വാദം ഈ മാസം ഏഴിന് ആരംഭിക്കും. പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും പ്രാഥമിക വാദം അന്ന് നടക്കും
കെവിൻ കൊലക്കേസ്; പ്രാഥമിക വാദം ഏഴ് മുതൽ

കോട്ടയം: കെവിൻ ദുരഭിമാനക്കൊലക്കേസിന്റെ പ്രാഥമിക വാദം ഈ മാസം ഏഴിന് ആരംഭിക്കും. പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും പ്രാഥമിക വാദം അന്ന് നടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് കുറ്റപത്രം നൽകുകയും സാക്ഷി വിസ്താരം ആരംഭിക്കുകയും ചെയ്യും. അഡീഷനൽ സെഷൻ കോടതി (നാല്)യാണ് ഉത്തരവിട്ടത്.

അതിവേഗ കോടതിയിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തുടങ്ങുന്ന അന്ന് മുതൽ ദിവസവും വിചാരണ നടത്തണമെന്നും ഏപ്രിൽ പത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം കെവിനെ പെൺകുട്ടിയുടെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം തട്ടിക്കൊണ്ടുപോയി ചാലിയേക്കരയ്ക്കു സമീപം തോട്ടിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. കേസിൽ നീനു മുഖ്യ സാക്ഷിയാണ്. 

നീനുവിന്റെ പിതാവ് ചാക്കോ ജോസഫ് അഞ്ചാം പ്രതിയാണ്. ഒന്നാം പ്രതി നീനുവിന്റെ സഹോദരൻ സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10–ാം പ്രതി വിഷ്ണു(അപ്പു) എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com