പഠനം എളുപ്പമാക്കാന്‍ മൊബൈല്‍ ആപ്പുമായി പഞ്ചായത്ത്; സമഗ്രം എഡ്യൂമിയ

വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠനക്കുറുപ്പികള്‍,പരീക്ഷാസഹായികള്‍,പ്രത്യേക ക്ലാസുകള്‍ എന്നിവ മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്
പഠനം എളുപ്പമാക്കാന്‍ മൊബൈല്‍ ആപ്പുമായി പഞ്ചായത്ത്; സമഗ്രം എഡ്യൂമിയ

പൊതുവിദ്യാഭ്യാസത്തിന്റെ മികവുയര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ആപ്പുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്.  പഠിക്കാന്‍ പ്രയാസമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്താണ് എഡ്യൂമിയ എന്ന പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠനക്കുറുപ്പികള്‍,പരീക്ഷാസഹായികള്‍,പ്രത്യേക ക്ലാസുകള്‍ എന്നിവ മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. ജില്ലാപഞ്ചായത്തിന് കീഴിലുള്ള 178 വിദ്യാലയങ്ങളില്‍ ഇതിനകം ആപ്പ് ലഭ്യമാണ്,ജില്ലയിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കും  ആപ്പ്. എഡ്യുകെയര്‍ഓണ്‍ലൈന്‍.ഇന്‍ എന്ന വെബ്‌സൈറ്റ് ആപ്പ് ഉപയോഗിക്കാം.

ഗണിതം, ഫിസിക്‌സ്,രസതന്ത്രം, ഹിന്ദി എന്നീ നാല് വിഷയങ്ങളിലൂന്നിയാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികളുടെയും പരീക്ഷാഫലത്തിന്റെ ഗ്രേഡ് ഉയര്‍ത്തലാണ് പദ്ധിതയുടെ ലക്ഷ്യം, രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലായിരിക്കും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com