മദ്യനിരോധനം നടപ്പാക്കണം ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി

പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണ്
മദ്യനിരോധനം നടപ്പാക്കണം ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി

കൊച്ചി: മദ്യ നിരോധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി.  സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്ന് കെസിബിസി  ആവശ്യപ്പെട്ടു. മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ഇറക്കിയ സര്‍ക്കുലറിലാണ് വിമര്‍ശനം. 

സമൂഹത്തെ മദ്യമെന്ന വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരിന് ഉള്ള ഉത്തരവാദിത്തം വലുതാണ്. മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. മദ്യ വര്‍ജനം എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണം. മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിര്‍മ്മിക്കണമെന്നും കെസിബിസി ആവശ്യപ്പെടുന്നു. 

പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണ്. പ്രതിവര്‍ഷം 10 ശതമാനം ബെവ് കോ ഓട്ട്‌ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും കെസിബിസി സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com