മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ; മൂന്നാം സീറ്റും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ; മൂന്നാം സീറ്റും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും

രാവിലെ 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് പാണക്കാട് ചേരും. മൂന്നാം സീറ്റ് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. മലപ്പുറത്തെയും പൊന്നാനിയിലെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും ഇന്ന് നടന്നേക്കും. 

രാവിലെ 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്. ഇതിന് മുന്നോടിയായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും.

നിലവിലുള്ള മലപ്പുറം, പൊന്നാനി എന്നീ സീറ്റുകള്‍ക്ക് പുറമേ വയനാട്, കാസര്‍കോഡ്, വടകര സീറ്റുകളിലൊന്ന് വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇന്നത്തെ ചര്‍ച്ചയില്‍ എടുക്കുന്ന തീരുമാനങ്ങളാകും യു ഡിഎ ഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ മുന്നോട്ടുവെക്കുക. 

നിലവില്‍ ലീഗിന്റെ കൈവശമുള്ള മലപ്പുറത്തും പൊന്നാനിയിലും നിലവിലെ എംപിമാര്‍ തന്നെ മല്‍സരിച്ചേക്കും. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും വീണ്ടും ജനവിധി തേടുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com