വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനത്ത് ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. വോട്ടര്‍മാരുടെ സഹായത്തിന് ജില്ലാതലത്തില്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പരും സി.ഇ.ഒ ഓഫീസില്‍ 18004251965 എന്ന ടോള്‍ ഫ്രീ നമ്പരും പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടര്‍പട്ടികയും വിശദാംശങ്ങളും  www.ceo.kerala.gov.in ല്‍ ലഭിക്കും.

ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് 2,54,08,711 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,11,189 പേര്‍ വനിതകളും 1,22,97,403 പേര്‍ പുരുഷന്‍മാരുമാണ്. 1.37 ശതമാനം വോട്ടര്‍മാരാണ് സംസ്ഥാനത്ത് വര്‍ധിച്ചത്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ് 30,47,923 പേര്‍. തൊട്ടുപിന്നിലുള്ള തിരുവനന്തപുരം ജില്ലയില്‍ 26,54,470 പേരാണുള്ളത്.

എറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ള ജില്ലയും മലപ്പുറമാണ്. 15,26,826 പേര്‍. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 13,95,804 വനിതകളാണ് പട്ടികയില്‍ ഉള്ളത്. 

119 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരാണ് പുതുക്കിയ വോട്ടര്‍പട്ടികയിലുള്ളത്. 2018നുമുമ്പ് ഈ വിഭാഗത്തില്‍ ആരും പേരു ചേര്‍ത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം 18 പേരുണ്ടായിരുന്നതാണ് ഇപ്പോള്‍ 119 ആയി ഉയര്‍ന്നത്.

കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ള ജില്ല തിരുവനന്തപുരമാണ് 41 പേര്‍. തൊട്ടുപിന്നില്‍ യഥാക്രമം തൃശൂരൂം (21), കോഴിക്കോടും (15) ആണ്.

വോട്ടര്‍പട്ടികയില്‍ പ്രവാസികളുടെ എണ്ണം 66,584 ആണ്. 43,339 പേരുടെ വര്‍ധനവുണ്ട്. കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോട്ടാണ് 22,241 പേര്‍. രണ്ടാംസ്ഥാനത്തുള്ള മലപ്പുറത്ത് 15,298 പേരും മൂന്നാംസ്ഥാനത്തുള്ള കണ്ണൂരില്‍ 11,060 പേരുമാണുള്ളത്. 

യുവവോട്ടര്‍മാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വര്‍ധനവുണ്ട്. 2,61,780 പേരെ പുതുതായി പട്ടികയില്‍ ചേര്‍ക്കാനായി. കൂടുതല്‍ യുവ വോട്ടര്‍മാര്‍ മലപ്പുറത്താണ്്. (46,700). കോഴിക്കോടും (33,027) തൃശൂരുമാണ് (23,789) തൊട്ടുപിന്നില്‍. 

സംസ്ഥാനത്ത് ഇപ്പോള്‍ 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. നേരത്തെയിത് 24,460 എണ്ണമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com