സര്‍വേ റിപ്പോര്‍ട്ടുകള്‍ ആസൂത്രിതം; സിപിഎം തെരഞ്ഞെടുപ്പിന് സജ്ജം, പുതിയ പാര്‍ട്ടികള്‍ സീറ്റ് ചോദിച്ചിട്ടില്ല: കോടിയേരി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
സര്‍വേ റിപ്പോര്‍ട്ടുകള്‍ ആസൂത്രിതം; സിപിഎം തെരഞ്ഞെടുപ്പിന് സജ്ജം, പുതിയ പാര്‍ട്ടികള്‍ സീറ്റ് ചോദിച്ചിട്ടില്ല: കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും പാര്‍ട്ടി സജ്ജമാണ്. തെരഞ്ഞെടുപ്പ് ഫലത്തെ പറ്റി പുറത്തുവന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ ആസൂത്രിതമാണെന്നും തള്ളിക്കളയുന്നുവെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. 

പാര്‍ട്ടി മേഖലാ ജാഥകളുടെ സമാപനത്തോടെ പ്രചാരണത്തിനിറങ്ങുമെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫില്‍ പുതിയതായി വന്നവര്‍ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നാണ് സിപിഎം നിര്‍ദേശം. 11ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും.

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് മാറ്റിയത് യൂണിയനുകളുടെ സമ്മര്‍ദത്തിനു വഴങ്ങിയല്ലെന്നും കോടിയേരി പറഞ്ഞു. പ്രവര്‍ത്തന സൗകര്യം നോക്കിയാണ് തച്ചങ്കരിയെ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com