സിമിന്റിന് വീണ്ടും വില കൂട്ടി; കേരളത്തില്‍ മാത്രം വര്‍ധിപ്പിച്ചത് 50 രൂപ

ആള്‍ട്രാടെക്, എസിസി കമ്പനികളുടെ സിമിന്റിന് 360 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസംവരെ വില. രാംകോ, ഇന്ത്യാ സിമിന്റ്‌സ് എന്നിവയക്ക്50 രൂപ വര്‍ധിച്ച് 410 മുതല്‍ 420 രൂപ വരെയായി
സിമിന്റിന് വീണ്ടും വില കൂട്ടി; കേരളത്തില്‍ മാത്രം വര്‍ധിപ്പിച്ചത് 50 രൂപ

കൊച്ചി: ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കാത്ത സാഹചര്യത്തിലും സിമിന്റിന് വില വര്‍ധിപ്പിച്ച് കമ്പനികള്‍. 50 രൂപയാണ് ഒരു ചാക്ക് സിമിന്റിന് വര്‍ധിപ്പിച്ചത്. വില വര്‍ധന ഫെബ്രുവരി ഒന്നിന് നിലവില്‍ വന്നു.  കേന്ദ്രബജറ്റ് വരുന്നതിന് തൊട്ടുമുന്‍പ് നടപ്പാക്കാനായിരുന്നു കമ്പനികള്‍ ലക്ഷ്യമിട്ടത്. നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കും. 

കേരളത്തില്‍ മാത്രമാണ് വര്‍ധന. അതും കമ്പനികള്‍ കൂട്ടായിയെടുത്ത തീരുമാനം. 350നും 370നും ഇടയിലാണ് ഒരു ചാക്ക് സിമിന്റിന് കേരളത്തില്‍ ഈടാക്കുന്നത്. ഇത് 400 മുതല്‍ 430 വരെയാണ് വര്‍ധിച്ചത്. ഡീലര്‍മാരും വ്യാപാരികളും വിലക്കയറ്റം മുന്‍കൂട്ടിയറിഞ്ഞ് നേരത്തെ സ്റ്റോക്ക് എടുത്തതിനാല്‍ പ്രത്യക്ഷത്തില്‍ പലയിടത്തും വെള്ളിയാഴ്ച ഇത് നടപ്പായില്ല. ബജറ്റിലെ നികുതി വര്‍ധനകൂടി നടപ്പാകുമ്പോള്‍ വീണ്ടും വില കൂടും.

ആള്‍ട്രാടെക്, എസിസി കമ്പനികളുടെ സിമിന്റിന് 360 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസംവരെ വില. രാംകോ, ഇന്ത്യാ സിമിന്റ്‌സ് എന്നിവയക്ക്50 രൂപ വര്‍ധിച്ച് 410 മുതല്‍ 420 രൂപ വരെയായി. അധികവില ഈടാക്കുന്നതിലൂടെ കമ്പനികള്‍ക്ക് ഫെബ്രുവരിയില്‍ മാത്രം 100 കോടി രൂപ കേരളത്തില്‍ നിന്ന് അധികം കൊയ്യാം. കേരളത്തില്‍ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് സിമന്റിന് വില കൂടതലുമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com