കോട്ടയം പാതയില്‍ ഗതാഗത നിയന്ത്രണം ; ചില ട്രെയിനുകള്‍ റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2019 09:31 AM |
Last Updated: 03rd February 2019 09:31 AM | A+A A- |

കൊച്ചി : കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു.
56387 എറണാകുളം - കായംകുളം പാസഞ്ചര്‍, 56388 കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം - കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി.
66301 എറണാകുളം- കൊല്ലം മെമു 2.45 ന് പകരം 3.15 ന് മാത്രമേ ഞായറാഴ്ചകളില്‍ പുറപ്പെടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.