കൊച്ചി കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം ; സംഘര്‍ഷം , അറസ്റ്റ്

ഇന്നു മുതല്‍ വാണിജ്യ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍
കൊച്ചി കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം ; സംഘര്‍ഷം , അറസ്റ്റ്

കൊച്ചി : എറണാകുളം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇന്നു മുതല്‍ വാണിജ്യ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധം തടയാനായി പൊലീസും രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. 

ഇതിനിടെ പ്രതിഷേധക്കാര്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ടോള്‍ പിരിവ് ആരംഭിച്ചു. 

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിക്കാനുള്ള തീരുമാനം നേരത്തെ നീട്ടിവെച്ചിരുന്നു. കളക്ടര്‍ പിന്നീട് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ടോള്‍ പിരിവ് അനുവദിക്കാനാവില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. 

കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒറ്റയാത്രയ്ക്ക് 45 രൂപയും അതേദിവസംതന്നെയുള്ള മടക്കയാത്ര ഉള്‍പ്പെടെ 70 രൂപയുമാണ് ഫീസ്. മിനി ബസ് അടക്കമുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് യഥാക്രമം 75, 115 രൂപയാണ്. 

ബസ്, ട്രക്ക് എന്നിവയ്ക്ക് 160, 240, മൂന്ന് ആക്‌സില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 175, 260, നാലുമുതല്‍ ആറു ആക്‌സില്‍വരെയുള്ള വാഹനങ്ങള്‍ക്ക് 250, 375 ഉം ഏഴുമുതല്‍ കൂടുതല്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 305, 460 രൂപ എന്നിങ്ങനെയാണ് നിരക്കു നിശ്ചയിച്ചിട്ടുള്ളത്. 

എറണാകുളം രജിസ്‌ട്രേഷനുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ചെറിയ ഇളവുണ്ട്. പ്രതിമാസം പാസും അനുവദിക്കും. ഇത് 50 യാത്രയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com