പ്രവര്‍ത്തനപരിചയം ഇല്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കില്ല ; യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
പ്രവര്‍ത്തനപരിചയം ഇല്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കില്ല ; യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍


തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രവര്‍ത്തനപരിചയം ഇല്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കില്ല. യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥിത്വത്തില്‍ പരിഗണന നല്‍കും. യൂത്ത് കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ പരിഗണിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയില്ല. ഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സിപിഎം രണ്ട് നിലപാടാണ് സ്വീകരിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു. 

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ പ്രദര്‍ശന വസ്തുവാക്കിയത്. കുട്ടികളെ സെക്രട്ടേറിയറ്റിന് മുന്നില്‍ കൊണ്ടിരുത്തി സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. എന്‍ഡോസള്‍ഫാന്‍ ഇരകളെ അപമാനിച്ച ആരോഗ്യമന്ത്രിയുടെ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതാണ്. സര്‍ക്കാര്‍ സമീപനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com