രണ്ട് സീറ്റ് വേണം: മൂന്നു സീറ്റില്‍ ജയിച്ച ചരിത്രമുണ്ട്, നിലപാടിലുറച്ച് ജോസഫ്; കേരള കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു

ലോാക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത കടുക്കുന്നു
രണ്ട് സീറ്റ് വേണം: മൂന്നു സീറ്റില്‍ ജയിച്ച ചരിത്രമുണ്ട്, നിലപാടിലുറച്ച് ജോസഫ്; കേരള കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു

കോട്ടയം: ലോാക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത കടുക്കുന്നു. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ് വിഭാഗം രംഗത്തെത്തി. പന്ത്രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കിട്ടിയ ചരിത്രമുണ്ട്. 1971ല്‍ മൂന്ന് സീറ്റിലും വിജയിച്ചിരുന്നു.  യോജിച്ച കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ രണ്ട് സീറ്റ് കിട്ടേണ്ടതായിരുന്നുവെന്നും ജോസഫ് വ്യക്തമാക്കി. 

ഇടുക്കിയോ ചാലക്കുടിയോ തങ്ങള്‍ക്ക് നല്‍കണം എന്നാണ് ജോസഫിന്റെ ആവശ്യം. തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ലയനത്തിന്റെ ഗുണം ലഭിച്ചില്ലെന്ന് നേരത്തെ ജോസഫ് പറഞ്ഞിരുന്നു. ലയനത്തിന്റെ ഗുണം തനിക്കും കിട്ടിയില്ലെന്നായിരുന്നു ഇതിനോടുള്ള കെഎം മാണിയുടെ പ്രതികരണം. നൂറു ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ചു, തൊണ്ണൂറ് ശതമാനമേ കിട്ടിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഘടകകക്ഷികള്‍ക്ക് നിലവില്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com