ഒറ്റ ചാര്‍ജില്‍ അന്‍പതു കിലോമീറ്റര്‍, നിർമാണ ചെലവ് രണ്ടേകാൽ ലക്ഷം; ഇലക്ട്രിക് കാറുമായി കൊല്ലം സ്വദേശി 

രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു വൈദ്യുതി കാറാണിത്
ഒറ്റ ചാര്‍ജില്‍ അന്‍പതു കിലോമീറ്റര്‍, നിർമാണ ചെലവ് രണ്ടേകാൽ ലക്ഷം; ഇലക്ട്രിക് കാറുമായി കൊല്ലം സ്വദേശി 

കൊല്ലം: രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുകയാണ്. സർക്കാർ നയവും ഇതിന് അനുകൂലമാണ്. പെട്രോളിനും ഡീസലിനും വിലകൂടുന്നതും പരിസ്ഥിതി സൗഹാർദമാണ് എന്നതുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രിയമേറാൻ കാരണം. ഇവിടെ കൊല്ലം സ്വദേശി വൈദ്യുതിയിൽ ഓടുന്ന കാർ നിർമ്മിച്ച് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. 

രാമന്‍കുളങ്ങര സ്വദേശി ആന്‍റണി ജോണ്‍ തയാറാക്കിയ ഇലക്ട്രോണിക് കാറിന് സവിശേഷതകള്‍ ഒത്തിരിയുണ്ട്.രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു വൈദ്യുതി കാറാണിത്. പ്രകൃതി സൗഹാര്‍ദമായി ജീവിക്കുക എന്ന ആന്റണിയുടെ ചിന്തയാണ് ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍. അയല്‍വാസികളായ വിശ്വനാഥും,രമേശും, സിയാദും സഹായത്തിെനത്തിയതോടെ കാര്‍ യാഥാർത്ഥ്യമായി.

രണ്ടേകാല്‍ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ഒറ്റ ചാര്‍ജില്‍ അന്‍പതു കിലോമീറ്റര്‍ ഓടും. പരമാവധി വേഗത ഇരുപത്തിയഞ്ച് കിലോമീറ്ററാണ്. പുല്‍കൂട് ഇലക്ട്രിക് എന്നാണ് കാറിന്റെ പേര്. കാറില്‍ സോളാര്‍ പാനല്‍ ഘടപ്പിക്കാനുള്ള ആലോചനയിലാണ് കരിയര്‍ കണ്‍സല്‍ട്ടന്റായ ആന്റണി ജോണ്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com