പരശുറാം എക്‌സ്പ്രസിനെ 'പൊടി' വിഴുങ്ങി; യാത്രക്കാര്‍ ബഹളം വെച്ചു; വേഗം കുറച്ചു

പൊടിശല്യം രൂക്ഷമായതോടെ വാതിലുകളും ജനലുകളും യാത്രക്കാര്‍ അടച്ചിട്ടുകയും ബഹളം വെയ്ക്കുകയും ചെയ്തു
പരശുറാം എക്‌സ്പ്രസിനെ 'പൊടി' വിഴുങ്ങി; യാത്രക്കാര്‍ ബഹളം വെച്ചു; വേഗം കുറച്ചു

കോഴിക്കോട്: റെയില്‍വേപ്പാളങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ മെറ്റലുകള്‍ നിരത്തിയത് ട്രെയിന്‍ യാത്രക്കാരെ ദുരിതത്തിലാക്കി. കോഴിക്കോട്ടാണ് സംഭവം. പുതിയ മെറ്റല്‍ നിരത്തിയ പാളത്തിലൂടെ ട്രെയിനുകള്‍ വേഗത്തില്‍ ഓടിയതോടെ ട്രെയിനുകളിലേക്ക് പൊടി അടിച്ചുകയറിയതാണ് യാത്രക്കാരെ വലച്ചത്.

ഇന്നു ഉച്ചയ്ക്ക് ശേഷമാണ് വള്ളിക്കുന്ന്ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പുതിയ മെറ്റല്‍ അധികൃതര്‍ നിരത്തിയത്. പ്രത്യേക ട്രെയിനില്‍ മെറ്റലുകള്‍ നിരത്തി പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ പരശുറാം എക്‌സ്പ്രസ് ഇതുവഴിയെത്തി. എന്നാല്‍ സാധാരണവേഗത്തില്‍ വന്ന ട്രെയിനിലേക്ക് പാളത്തിലെ മെറ്റലില്‍നിന്ന് പൊടി അടിച്ചുകയറുകയായിരുന്നു.

എസി കോച്ചുകള്‍ ഒഴികെയുള്ള എല്ലാ കോച്ചുകളിലേക്കും പൊടി കയറി. മിക്ക കോച്ചുകളിലും കാഴ്ച മറയ്ക്കുന്നവിധം പൊടി തങ്ങിനിന്നു. യാത്രക്കാരെല്ലാം മുഖം പൊത്തിയിരുന്നാണ് പൊടിശല്യത്തില്‍നിന്ന് രക്ഷതേടിയത്. പൊടിശല്യം രൂക്ഷമായതോടെ വാതിലുകളും ജനലുകളും യാത്രക്കാര്‍ അടച്ചിട്ടുകയും ബഹളം വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഏകദേശം പതിനഞ്ച് മിനിറ്റോളം പൊടിശല്യം തുടര്‍ന്നു. ചിലര്‍ക്ക് തുമ്മല്‍ ഉള്‍പ്പെടെയുള്ള ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു. പൊടിശല്യം ശ്രദ്ധയില്‍പ്പെട്ടതോടെ ലോകോപൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചു. ഇതോടെയാണ് യാത്രക്കാര്‍ പൊടി ശല്ല്യത്തില്‍ നിന്ന് രക്ഷതേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com