മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം; അപകടം കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിഞ്ഞ്‌

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം; അപകടം കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിഞ്ഞ്‌

അറവങ്കര: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. 

മോങ്ങം സ്വദേശി ഉനൈസ്, കൊണ്ടോട്ടി സ്വദേശി സനൂപ്, മൊറയൂര്‍ സ്വദേശി ഷിഹാബുദ്ധീന്‍ എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്നും കൊണ്ടേട്ടിയിലേക്ക് വരവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. 

ഞായറാഴ്ച രാത്രിയായിരുന്നു ഷിഹാബുദ്ദീന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വാഹനം അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com