ചെക്ക് കേസില്‍ കുടുങ്ങി രഹ്ന ഫാത്തിമ; 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം തടവും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2019 08:26 AM |
Last Updated: 05th February 2019 08:26 AM | A+A A- |

ആലപ്പുഴ: വിവാദ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം തടവും. ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ഒരു ദിവസം കോടതി അവസാനിക്കും വരെയാണ് തടവിന് ശിക്ഷിച്ചത്. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ആര്‍. അനില്‍ കുമാര്‍ നല്‍കിയ കേസിലാണ് നടപടി.
അനില്‍കുമാറില്‍ രണ്ടുലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയതോടെയാണ് കേസായത്. ഈ കേസില്‍ 2014 ല്‍ രഹ്നയെ 2,10,000 രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കും വരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പിഴ അടച്ച് ഒരു ദിവസം കോടതി നടപടി അവസാനിക്കും വരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും വിധിച്ചത്.
തുടര്‍ന്ന് ഇന്നലെത്തന്നെ രഹ്ന ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനന്‍ മുമ്പാകെ ഹാജരായി പിഴ അടച്ചു. കോടതി നടപടി അവസാനിക്കും വരെ പ്രതിക്കൂട്ടിലും നിന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിലൂടെയാണ് രഹ്ന ഫാത്തിമ വാവാദത്തിലേക്ക് വീഴുന്നത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു.