30 പവനോളം സ്വര്‍ണം വെള്ളി നിറത്തിലായി; സംഭവം മലപ്പുറത്തെ കല്യാണ വീട്ടില്‍

പഴയ സ്വര്‍ണവും, വിവാഹത്തിനായി എത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ സ്വര്‍ണവും മഞ്ഞനിറം മാറി വെള്ളി നിറത്തിലായി
30 പവനോളം സ്വര്‍ണം വെള്ളി നിറത്തിലായി; സംഭവം മലപ്പുറത്തെ കല്യാണ വീട്ടില്‍

പൊന്നാനി: മലപ്പുറത്തെ ഒരു കല്യാണ വീട്ടില്‍ മുപ്പത് പവനോളം സ്വര്‍ണത്തിന്റെ നിറം മാറി വെള്ളി നിറത്തിലായി. പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് സ്വര്‍ണത്തിന്റെ നിറം മാറിയത്. ഹനീഫയുടെ മകളുടെ വിവാഹം നടന്ന് ഏതാനും ദിവസത്തിന് ശേഷമാണ് സംഭവം.

ഇവരുടെ വീട്ടിലുണ്ടായിരുന്ന പഴയ സ്വര്‍ണവും, വിവാഹത്തിനായി എത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ സ്വര്‍ണവും മഞ്ഞനിറം മാറി വെള്ളി നിറത്തിലായി. ഇതിലേക്ക് നയിച്ചത് എന്തെന്ന് വ്യക്തമാവാത്തതിനാല്‍ വിദഗ്ധ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് വീട്ടുകാര്‍.  

അമോണിയത്തിന്റെ അംശം ആഭരണങ്ങളില്‍ പറ്റിയതാവാം നിറം മാറ്റത്തിന് പിന്നിലെന്നാണ് സംശയം. ഈ കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ ആഭരണത്തിന്റെ നിറം മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു എങ്കിലും കല്യാണത്തിരക്കിന് ഇടയില്‍ അവരത് കാര്യമാക്കിയില്ല. എന്നാല്‍ ഒരു ദിവസം പിന്നിട്ടപ്പോഴേക്കും സ്വര്‍ണത്തിന്റെ മഞ്ഞനിറം മാറി വെള്ളിയായതോടെ വീട്ടുകാര്‍ ആശങ്കയിലായി. കടല്‍ത്തീരത്താണ് ഇവരുടെ വീട് എന്നതിനാല്‍ ഏതെങ്കിലും വിധത്തിലെ രാസപ്രവര്‍ത്തനമാകാം ഇതിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com