എസ്ബിഐ ഓഫീസ് ആക്രമണം : എൻജിഒ യൂണിയൻ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം

എട്ടുപ്രതികളും ഒന്നര ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു
എസ്ബിഐ ഓഫീസ് ആക്രമണം : എൻജിഒ യൂണിയൻ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം :  ദേശീയ പണിമുടക്കിനിടെ എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ നേതാക്കൾക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ടുപ്രതികളും ഒന്നര ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു.  

കേസില്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗവും ജിഎസ്ടി വകുപ്പ് ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജിഎസ്ടി വകുപ്പിലെ ഇന്‍സ്‌പെക്ടറുമായ എസ്.സുരേഷ് കുമാര്‍, ട്രഷറി ഡയറക്ടറേറ്റിലെ ജീവനക്കാരന്‍ ശ്രീവത്സന്‍, ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാല്‍ തുടങ്ങി എട്ടുപേരാണ് അറസ്റ്റിലായത്. 

കേസിൽ  സെഷന്‍സ് കോടതിയും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.  സര്‍ക്കാര്‍ ജീവനക്കാര്‍ അക്രമം നടത്തിയത് ഗൗരവതരമെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സെഷൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു.  പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ടു എന്‍ജിഒ യൂണിയന്‍ നേതാക്കളാണ് ജാമ്യാപേക്ഷയുമായി കോടതിയെ തള്ളിയത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി ഏഴുവരെ നീട്ടി. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും കോടതി അഭിപ്രായപ്പെട്ടു. നഷ്ടപരിഹാരം കെട്ടിവെക്കാന്‍ തയ്യാറെന്ന് പ്രതികള്‍ അറിയിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com