'വയല്‍കിളികള്‍ സമരം നിര്‍ത്തിയിട്ടില്ല'; നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് സുരേഷ് കീഴാറ്റൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2019 09:17 AM  |  

Last Updated: 05th February 2019 09:18 AM  |   A+A-   |  

Suresh-Keezhattoor

 

തളിപ്പറമ്പ്; ദേശിയപാത ബൈപ്പാസിനായി വയല്‍ നികത്തുന്നതിനെതിരേയുള്ള വയല്‍ക്കിളികളുടെ സമരം അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റാണെന്ന് സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍. വയല്‍കിളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സുരേഷ് വ്യക്തമാക്കി. വയല്‍ കിളി പ്രവര്‍ത്തകരും  സുരേഷ് കീഴാറ്റൂരിന്റെ മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുടെ രേഖകള്‍ ബൈപ്പാസിനായി കൈമാറിയെന്നും സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നു എന്നുമായിരുന്നു പ്രചാരണം. 

പ്രചാരണം ശക്തമായതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ബൈപ്പാസിനായി ഭൂമി ഏറ്റെടുത്ത് ത്രിജി വിജ്ഞാപനം ഇറങ്ങിയ ശേഷം ഇതില്‍ ഉള്‍പ്പെട്ടവരുടെ ഭൂമിയുടെ രേഖരള്‍ പരിശോധിക്കുന്ന പ്രവൃത്തിയാണ് പ്രചാരണത്തിന് ഇടയാക്കിയത്. ത്രിജി വിജ്ഞാപനം വന്നതോടെ ഭൂമി സര്‍ക്കാരിന്റേതായി എന്നത് വസ്തുതയാണെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. വയല്‍കിളികള്‍ പിന്‍മാറിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ പിന്തുണ അറിയിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.